അടിയന്തരാവസ്ഥ ഇന്ത്യയുടെ കറുത്ത അധ്യായം

Narendra-Modi_15ദില്ലി: ഇന്ത്യയുടെ കറുത്ത അധ്യായമാണ്‌ അടിയന്തിരാവസ്ഥയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തെ അന്നത്തെ ഭരണാധികാരികള്‍ ചവിട്ടിത്താഴ്‌ത്തി. ഇതിനെ പ്രതിരോധിച്ചവരെ കുറിച്ച്‌ അഭിമാനം കൊള്ളുന്നു. അടിയന്തരാവസ്ഥകാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ക്കുകയായിരുന്നുവെന്നും മോഡി വ്യക്തമാക്കി.

അടിയന്തിരാവസ്ഥയുടെ 40 ാമത്‌ വാര്‍ഷികം ആചരിക്കുന്ന വേളയില്‍ ട്വിറ്ററിലൂടെയാണ്‌ പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

ഊര്‍ജ്വസ്വലനായ വിശാലമായ ജനാധിപത്യമാണ്‌ വികസനത്തിന്റെ താക്കോല്‍. അടിയന്തരാവസ്ഥയെ എതിര്‍ത്ത ലക്ഷക്കണക്കിനു ജനങ്ങളെ ഓര്‍ത്ത്‌ അഭിമാനിക്കുന്നു. അവരുടെ പ്രയത്‌നങ്ങളാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകത്തെ സംരക്ഷിക്കുന്നതെന്നും മോഡി വ്യക്തമാക്കി.