അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

Story dated:Wednesday July 1st, 2015,12 09:pm

kerala-niyamasabhaതിരു: അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. വോട്ടെണ്ണലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കയ്യേറ്റത്തെ കുറിച്ച്‌ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എയാണ്‌ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി തേടിയത്‌. കെ ബി ഗണേഷ്‌ കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീടിനുനേരെയുണ്ടായ ആക്രമണത്തെ കുറിച്ചും ശ്രീരാമകൃഷ്‌ണന്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തോടെ സ്‌പീക്കര്‍ പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. അതെസമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പൂര്‍ണ സംരക്ഷണം നല്‍കണമെന്നും മാധ്യമങ്ങള്‍ക്ക്‌ സംസ്ഥാനത്ത്‌ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.