അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍ മാരുടെ സാധ്യത പട്ടിക തയ്യാറായി

ദില്ലി : ഗവര്‍ണര്‍ മാരുടെ സാധ്യത പട്ടിക തയ്യാറായി. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള സാധ്യത പട്ടികയാണ് തയ്യാറായിട്ടുള്ളത്.

മുന്‍ കേന്ദ്രമന്ത്രിമാരായ സി.കെ ജാഫര്‍ ഷെറീഫ്, ആര്‍.കെ ധവാന്‍, മധ്യപ്രദേശ് നിയമസഭയിലെ മുന്‍ സ്പീക്കര്‍ ശ്രീനിവാസ് തിവാരി, എസ്.പി.ജി മുന്‍ മേധാവി ബി.വി. വാഞ്ചു, ഹരിയാന മുന്‍ പി.സി.സി പ്രസിഡന്റ് ഫുല്‍ചന്ദ് മുല്ലാന തുടങ്ങിയവരുടെ പേരുകള്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റ്ി അംഗീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരളത്തിലേക്ക് പരിഗണിക്കുന്നത് മുന്‍ റെയില്‍വെ മന്ത്രി സി.കെ ജാഫര്‍ ഷെരീഫിന്റെയും, ആര്‍കെ ധാവന്റെയും പേരുകളാണെന്നാണ് സൂചന.