അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച 70 കാരനെതിരെ കേസ്

എടക്കര : അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച എഴുപതുകാരനെതിരെ പോലീസ് കേസെടുത്തു. മുത്തേടം പമ്പറ്റ പൂവ്വത്തിക്കുന്നുമ്മല്‍ കൊട്ടക്കാരന്‍ മൊയ്തീന്‍കുട്ടി(70)ക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പിടികൂടാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് പ്രതിയെ എത്രയും പെട്ടന്ന് പിടികൂടുമെന്ന് പോലീസ് ഉറപ്പു നല്‍കിയതോടെ നാട്ടുകാര്‍ പിരിഞ്ഞുപോവുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.