അഞ്ചാം മന്ത്രി; തീരുമാനിക്കേണ്ടത് നേതൃത്വമെന്ന് അബ്ദുറബ്ബ്.

കോഴിക്കോട്: മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്ന് പി.കെ അബ്ദുറബ്ബ് പറഞ്ഞു.
അഞ്ചാം മന്ത്രിക്കായി കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി എം.കെ മുനീര്‍. ഈ മാസം 28 ന് ചേരുന്ന യുഡിഎഫ് യോഗത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനത്തിനായി യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്നില്ലെന്നും എന്നാല്‍ യുഡിഎഫ് ലീഗിനനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുനീര്‍ അറിയിച്ചു.

 

മന്ത്രിമാരായ പി.കെ അബ്ദുറബ്ബിനെയും ഇബ്രാഹിം കുഞ്ഞിനെയും മാറ്റി പകരം മഞ്ഞളാംകുഴി അലിയെയും സമദാനിയെയും മന്ത്രിമാരാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ഫോര്‍മുല ലീഗ് നേതൃത്വത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുണ്ട്.