അഞ്ചാം മന്ത്രിയില്ലാതെ മുന്നോട്ടില്ല; മുസ്ലീം ലീഗ്.

അഞ്ചാം മന്ത്രിയില്ലാതെ ഇനിയും അനിശ്ചിതമായി മുന്നോട്ട പോകാന്‍ ലീഗിനാവില്ലെന്ന് മുസ്ലീംലീഗ്.
പാണക്കാട് തങ്ങള്‍ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് യുഡിഎഫുമായി ആലോചിച്ചാണ്. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചക്കും ലീഗ് തയ്യാറല്ലെന്ന നിലപാടുള്ളതെന്ന് മജീദ് തുറന്നുപറഞ്ഞു.
ഇ.അഹമ്മദിനെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിളിച്ചുവരുത്തിയിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ മുസ്ലീംലീഗിന്റെ 5-ാം മന്ത്രിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന്്് രമേശ് ചെന്നിതല പറഞ്ഞു. അതെ സമയം അനൂപിന്റെ മന്ത്രി സ്ഥാനം ഉറപ്പാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തോളം.