അഞ്ചക്കണ്ടി കറപ്പത്തോട്ടം കൈമാറ്റം; കാന്തപുരത്തിനെതിരെ ത്വരിത പരിശോധന

kanthapuramകണ്ണൂര്‍: അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റവുമായി ബന്ധപ്പെട്ട്‌ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.

കാന്തപുരത്തെ ഇതില്‍ പ്രതി ചേര്‍ക്കണമോ എന്നകാര്യം അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്ന്‌ കോടതി വ്യക്തമാക്കി. അഞ്ചക്കണ്ടയിലെ കറപ്പത്തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്ക്‌ വേണ്ടി കൈമാറിയത്‌ ചട്ടവിരുദ്ധമാണെന്നുകാട്ടി എകെ ഷാജി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ്  കോടതി ഉത്തരവിട്ടത്‌.

കറപ്പതോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളെജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്. കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.