അജ്മല്‍ കസബിനെ തൂക്കിക്കൊന്നു.

മുംബൈ : മുബൈ ഭികരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. ഇന്നലെ കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി നടപ്പിലാക്കിയത്.

ഇന്ന് രാവിലെ 7.30 ന് പൂണെയിലെ യാര്‍വാദ ജയിലിലാണ് ശിക്ഷാവിധി നടപ്പിലാക്കിയാത്. കസബിന് 25 വയസ്സായിരുന്നു.

വിചാരണ കാലയളവില്‍ ില്ലിയിലെ ആര്‍ദര്‍ റോഡ് ജയിലിലെ കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള രഹസ്യ സെല്ലിലാണ് കസബിനെ പാര്‍പ്പിച്ചിരുന്നത്. ശിക്ഷ നടപ്പിലാക്കാന്‍ പൂണെയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

2008 നവംബര്‍ 26 നാണ് 166 രേരുടെ ജീവന്‍ നഷ്ടമാവുകയും 300 ലേറെ ആളുകള്‍ പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണം നടന്നത്. ഇന്ത്യയോടുള്ള ഭീകരരുടെ യുദ്ധപ്രഖ്യാപനമായാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. കാര്‍ക്കറെ അടക്കമുള്ള ധീരരായ പോലീസ് ഓഫീസര്‍മാരെയാണ് ഈ പോരാട്ടത്തില്‍ രാജ്യത്തിന് നഷ്ടമായത്.

അജ്മല്‍ കസബിന്റെ മൃതദേഹം പൂണൈയില്‍ സംസ്‌കരിച്ചു