അഗസ്‌ത്യകൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം;വനം വകുപ്പിന്റെ ഉത്തരവ്‌ മന്ത്രി റദ്ദാക്കി

Story dated:Wednesday January 13th, 2016,04 37:pm

downloadതിരുവനന്തപുരം: അഗസ്‌ത്യകൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം. സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ച വനം വകുപ്പിന്റെ ഉത്തരവ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടപ്പെട്ട്‌ റദ്ദാക്കി. ഈ മാസം 15 ന്‌ തുടങ്ങുന്ന അഗസ്‌ത്യകൂടം ട്രക്കിങ്ങിനാണ്‌ സ്‌ത്രീകളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്‌ പുറത്തു വന്നത്‌.

അസ്‌ത്യകൂടത്തില്‍ പ്രവേശനത്തിനായി നേരത്തെ പലതവണ സ്‌ത്രീകള്‍ സമീപിച്ചിരുന്നു. ഇതാദ്യമായാണ്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കാന്‍ വനംവകുപ്പ്‌ നടപടിയെടുക്കുന്നത്‌.

സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന്‌ വനിതാ സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.