അഖില കേരള ഫിഖ്‌ഹ്‌ ക്വിസ്സ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി :ദര്‍സ്‌,അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസൂലുല്‍ ഫിഖ്‌ഹ്‌ അല്‍-ഫഖീഹ്‌ അഖില കേരള ഫിഖ്‌ഹ്‌ ക്വിസ്സ്‌ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 15 ഞായറാഴ്‌ച രാവിലെ 9.30 ന്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. ഇസ്‌ലാമിക കര്‍മ്മശാസ്‌ത്ര മേഖലയിലെ സര്‍വ്വ മേഖലകളെയും സ്‌പര്‍ശിക്കുന്ന വിധമാണ്‌ മത്സരം സജ്ജീകരിച്ചത്‌. മത്സരത്തില്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനക്കാര്‍ക്ക്‌ യഥാക്രമം 4444, 3333,2222 രൂപ വീതം സമ്മാനം നല്‍കുന്നതാണ്‌.

ഒരു സ്ഥാപനത്തില്‍ നിന്ന്‌ രണ്ട്‌ അംഗങ്ങളടങ്ങുന്ന ഒരു ടീമാണ്‌ മത്സരിക്കേണ്ടത്‌.17 മുതല്‍ 24 വയസ്സു വരെയാണ്‌ പ്രായപരിധി. നവംബര്‍ 10 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ഫോണ്‍: 9946292164.8943756196.ഇമെയില്‍: fiqhdept@dhiu.info അപേക്ഷ ഫോറത്തിന്‌ www.darulhuda.com