അക്ഷരജ്ഞാനം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അറിവു പകരുന്നു: കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

തേഞ്ഞിപ്പലം : അക്ഷര ജ്ഞാനം സാക്ഷരതക്കപ്പുറം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അറിവു പകരുന്നതിനുള്ള സാമൂഹ്യ പ്രതിബദ്ധത കൂടി പ്രദാനം ചെയ്യുന്നുണ്ടെന്ന് അഡ്വ.കെ.എന്‍.എ ഖാദര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 21-ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കാല സാക്ഷരതാ പ്രവര്‍ത്തകരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡനേറ്റര്‍ സി. അബ്ദുള്‍ റഷീദ് സ്വാഗതം പറഞ്ഞു, കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് കൂടുതല്‍ തുക അനുവദിച്ച മൊറയൂര്‍ ഗ്രാമ പഞ്ചായത്തിനുളള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു വിതരണം ചെയ്തു., ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.വനജ ടീച്ചര്‍, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് കള്ളിയില്‍, സാക്ഷരതാ മിഷന്‍ മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ കെ. അബൂബക്കര്‍ , കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മയില്‍ , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ കരീം മാസ്റ്റര്‍, കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി റംലാ ബീഗം, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബംഗാളത്ത് സക്കീന, ഡോ.കെ. ശിവരാജന്‍( കാലിക്കറ്റ് സര്‍വ്വകലാശാല), പിവി ശാസ്ത പ്രസാദ്, പ്രേരക്മാരായ എ സുബ്രഹ്മണ്യന്‍, ജസീന്ത അബ്രഹാം , ടി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ പ്രാരംഭമായി പ്രമുഖ സാക്ഷരതാ പ്രവര്‍ത്തക കെ.വി റാബിയ സാക്ഷരതാ പതാക ഉയര്‍ത്തി.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സാക്ഷരതാ പ്രസ്ഥാനത്തിന്റെ ജില്ലാ തലത്തിലും ഗ്രാമ തലങ്ങളിലും നേതൃത്വം നല്‍കിയവരുടെ സംഗമ വേദികൂടിയായി സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികം