അക്രമകാരികളായ തെരുവ്‌ നായക്കള കൊല്ലണമെന്നാവശ്യവുമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി നിരഹാര സമരം തുടങ്ങി

chittilapillyകോഴിക്കോട്‌: അക്രമകാരികളായ തെരുവുനായക്കളെ കൊല്ലണമെന്നാവശ്യപ്പെട്ട്‌ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി നിരാഹാര സമരം തുടങ്ങി. തെരുവുനായ വിമുക്ത കേരളം എന്ന പരിപാടിയുടെ രണ്ടാം ഘട്ടമായാണ്‌ കോഴിക്കോട്ട്‌ നിരാഹാര സമരം നടത്തുന്നത്‌. 24 മണിക്കൂറാണ്‌ സമരം.

മലബാര്‍ ഗ്രൂപ്പ്‌ എംഡി എം പി അഹമ്മദ്‌, സംവിധായകന്‍ രഞ്‌ജിത്ത്‌, മാമുക്കോയ തുടങ്ങിയവര്‍ സമരത്തിന്‌ ആശംസയര്‍പ്പിക്കാനെത്തി.

സേട്ര ഡോഗ്‌ ഫ്രീ മൂവ്‌മെന്റാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.