മലപ്പുറത്തെ കോര്‍പ്പറേഷന്‍ ആക്കാനുള്ള നീക്കത്തിന് പിന്തുണ നല്‍കാന്‍ വ്യാഴാഴ്ച

malappuramമലപ്പുറം: കേരളത്തിലെ ആറാമത്തെ കോര്‍പ്പറേഷന്‍ ആകുമോ ?
മലപ്പറം മലപ്പുറത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് ഏറെ ഗുണകരമായേക്കാവുന്ന ഒരു പഠനത്തിന് യുഡിഎഫ് ഉപസമിതി ഒരുങ്ങുന്നു.നഗരകാര്യവകുപ്പ് മുന്നോട്ട് വെച്ച് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ കോര്‍പ്പറേഷനാക്കാനാകുമോ എന്ന സാധ്യതയെ കുറിച്ച് പഠിക്കാനാണ് ഉപസമിതിയെ നിയോഗിച്ചിരിക്കുന്നത്.

മലപ്പുറം നഗരസഭകൂടാതെ പെരിന്തല്‍മണ്ണ, മഞ്ചേരി, കോട്ടക്കല്‍ ഇവയില്‍ ഏതെങ്ങിലും രണ്ട് നഗരസഭകളോ, തൊട്ടടുത്തുള്ള നാല് ഗ്രാമപഞ്ചായത്തുകളും കൂട്ടിചേര്‍ക്കുക എന്ന നിര്‍ദ്ദേശമാണ് ഉള്ളത് ജനസംഖ്യയനുസരിച്ച് കോര്‍പ്പറേഷനാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സമിതിയുടെ പ്രാഥമിക നിഗമനം.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഓരാളായ കെപിഎ മജീദാണ് ഉപസമിതിയുടെ കണ്‍വീനര്‍. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ചീഫ് വിപ്പ് പിസി ജോര്‍ജ്, ബാലകൃഷണപിള്ള, ജോണി നെല്ലുര്‍, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരാണ് സമതിയയംഗങ്ങള്‍.

2015 ല്‍ നടക്കാനിരിക്കുന്ന ത്രിതലപഞ്ചായത്ത തിരഞ്ഞെടുപ്പോടെ കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യാമാക്കാനാകുമെന്നാണ് പ്രതീക്ഷ