പ്രധാന വാര്‍ത്തകള്‍

വേങ്ങര എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം

വേങ്ങര: പറപ്പൂരിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. വേങ്ങര തറയിട്ടാലിന്‌ സമീപം ചേക്കാലിമാട്‌ പ്രവര്‍ത്തിക്കുന്ന ബാങ്ക്‌ ശാഖയിലെ കെട്ടിടത്തിലെ എടിഎം കൗണ്ടറിലാണ്‌ തിങ്കളാഴ്‌ച രാത്രി കവര്‍ച്ചാ ശ്രമം ...

പ്രാദേശികം

സമഗ്ര പച്ചക്കറി വികസന പദ്ധതി: വിത്ത്‌ വിതരണം ചെയ്‌തു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിത്ത്‌ വിതരണത്തിന്റെ ബ്ലോക്ക്‌തല ഉദ്‌ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി അധ്യക്ഷനായി. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്‌ സിദ്ദീഖ്‌ വി.എ കൃഷിരീതികളെക്കുറിച്ച്...

വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു

മലപ്പുറം:തിരഞ്ഞെടുത്ത നഗരങ്ങളില്‍ നടപ്പാക്കുന്ന വൈദ്യുതി നവീകരണ പദ്ധതി ആര്‍.എ.പി.ഡി.ആര്‍.പി (റീസ്‌ട്രക്‌ചേഡ്‌ ആക്‌സിലറേറ്റഡ്‌ പവര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിഫോം പ്രോഗ്രാം) യുടെ ഭാഗമായി വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു. ജില്ലയില്‍ പദ്ധതി നടപ്പാക്കിയ മലപ്പുറം ഈസ്റ്റ്‌, മലപ്പുറം ...

കോഴിക്കോട്‌ എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു

കോഴിക്കോട്‌: എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു. കോഴിക്കോട്‌ വെസ്‌റ്റിഹില്‍ പരിശീലന ക്യാമ്പിലാണ്‌ സംഭവം. കോട്ടയം സ്വദേശി ധനുഷ്‌ കൃഷ്‌ണയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. കൊല്ലം പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌. ധനുഷിന്റെ ഹൃദയഭാഗത്താണ്‌ വെടിയേറ്...

കൊണ്ടോട്ടിയില്‍ കക്കൂസ്‌ മാലിന്യം തള്ളാനെത്തിയവര്‍ പിടിയില്‍

കൊണ്ടോട്ടി: കക്കൂസ്‌ മാലിന്യം തള്ളാനായി വിമാനത്താവള റോഡിന്‌ സമീപത്തെ വയലിലെത്തിയവരെ വാഹനസഹിതം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എറണാകുളം മരട്‌ സ്വദേശി ജയന്‍(50), വടകര വല്യാപ്പള്ളി സ്വദേശി അബ്ദുള്ള (45), തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദരാജ്‌ (28) എന്നിവരാണ്‌ പിടിയിലായത്‌. ഞായറാഴ്‌ച അ...

ads

വേങ്ങരയ്‌ക്ക്‌ ഇനി സ്വന്തം സബ്‌ ട്രഷറി

തിരൂരങ്ങാടി: ജില്ലയില്‍ പുതുതായി അനുവദിച്ച പതിനെട്ടാമത്തെ സബ്‌ ട്രഷറിയുടെ ഉദ്‌ഘാടനം വേങ്ങര സര്‍വീസ്‌ ബാങ്ക്‌ അങ്കണത്തില്‍ ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു . തിരൂരങ്ങാടി താലൂക്ക്‌ വ്യവസായ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഇതേ വേദിയില്‍ ഐ.ടി.വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്ക...

കാണികള്‍ക്ക്‌ ആവേശമായി ‘മഡ്‌മസ’

മണ്ണിന്റെയും മഴയുടെയും ഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ ജില്ലയിലെ ആദ്യ മഡ്‌ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ കാണികള്‍ക്ക്‌ ആവേശമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സര...

പൊന്മള ജി.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പൊന്മള മുട്ടിപ്പാലം ജി.എം.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ പ്രതീകമായി ആയിരം സഡാക്കോ കൊക്കിനെ നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിച്ചു. പ്രാധാനാധ്യാപകന്‍ പി. സുരേഷ്‌ കുമ...

തിരൂരങ്ങാടിയില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി തുടങ്ങി

തിരൂരങ്ങാടി:തിരൂരങ്ങാടിയില്‍ ഗവ.ആയുര്‍വേദ ആശുപത്രിയുടെ ഉദ്‌ഘാടനം വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ നിര്‍വഹിച്ചു. പത്തു കിടക്കകളോടെയുള്ള കിടത്തി ചികിത്സ സൗകര്യത്തോടെയാണ്‌ പുതിയ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. എം എല്‍ എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രഹൂപ ചെലവഴിച്...

പുതിയ സാധ്യതകളുമായി പൊന്നാനി വാണിജ്യ തുറമുഖം

മലബാറിന്റെ ‘മക്ക’യായി അറിയപ്പെടുന്ന പൊന്നാനിയില്‍ ചരക്കുകച്ചവടത്തിന്റെ നഷ്‌ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വഴി തുറന്ന്‌ പൊന്നാനി ചരക്ക്‌ തുറമുഖത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. ബ്രിട്ടീഷ്‌ കാലത്ത്‌ കേരളത്തിലെ ചെറുകിട തുറമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ നീളത്തില്‍ വാര്‍ഫ...

Page 3 of 41234
1 1 2 3