Section

malabari-logo-mobile

പുത്തന്‍പീടിക റയില്‍വേ അടിപാത ഗതാഗത യോഗ്യമാക്കുന്നു.

HIGHLIGHTS : പരപ്പനങ്ങാടി: പാളംകുരുക്കിട്ട പാതയിലൂടെ ഗതാഗത സൗകര്യം പുനസ്ഥാപ്പിക്കണമെന്ന നാട്ടുകാരുടെ അഞ്ചുപതീറ്റാണ്ടുകാലത്തെ മുറവിളിക്ക് പരിഹാരമാകുന്നു.

പുത്തന്-പീടിക റെയില്-വെ ഓവുപാലംഅരനൂറ്റാണ്ട് മുമ്പ് റെയില്‍വെ കൊട്ടിഅടച്ച പുത്തന്‍പീടിക റയില്‍വേ അടിപാത ഗതാഗത യോഗ്യമാക്കുന്നു.

 

പരപ്പനങ്ങാടി: പാളംകുരുക്കിട്ട പാതയിലൂടെ ഗതാഗത സൗകര്യം പുനസ്ഥാപ്പിക്കണമെന്ന നാട്ടുകാരുടെ അഞ്ചുപതീറ്റാണ്ടുകാലത്തെ മുറവിളിക്ക് പരിഹാരമാകുന്നു.

sameeksha-malabarinews

രണ്ടു വില്ലെജുകളിലായി പരന്നുകിടക്കുന്ന പരപ്പനങ്ങടിയെ നെടുകെപിളര്‍ത്തു കടന്നുപോകുന്ന റെയില്‍പാളങ്ങളെ ചുമന്നുകൊണ്ടു നില്‍ക്കുന്ന വികസനവഴിയിലെ തീരാശാപമായി മാറിയ പുത്തന്‍പീടിക907നമ്പര്‍ഓവുപാലമാണ്തുറന്നുഗതാഗതത്തിനു സൌകര്യപ്പെടുത്തുന്നത്.

ഇന്ന്  രണ്ടുമണിക്ക്മന്ത്രി അബ്ദുറബ്ബ് ശിലാസ്ഥാപന൦നടത്തുന്ന ചടങ്ങില്‍ ഇ.ടി.മുഹമദ്ബഷീര്‍ അദ്ധ്യക്ഷതവഹിക്കും.

ഈആവശ്യത്തിന്നായി റയില്‍വേ കാര്യാലയങ്ങളില്‍ നിവേദനങ്ങളുമായി കയറിഇറങ്ങി മടുത്ത ഒരുതലമുറ മണ്‍മറഞ്ഞുപോയി. മന്ത്രി അബ്ദുറബ്ബിന്‍റെ ആസ്തിവികസനഫണ്ടില്‍നിന്ന് 2.44കോടിരൂപ ചിലവഴിച്ചാണ് വഴിമുടക്കി ഓവുപാലം തുറക്കുന്നത്.ഈതുകറയില്‍വേക്ക്കെട്ടിവെച്ചിട്ടുണ്ട്‌.കൊടപ്പാളി,അയ്യപ്പങ്കാവ്,മഹിപ്പടി,അഞ്ചപ്പുര, പൂരപ്പുഴ,ചിറമംഗലം ഭാഗങ്ങളില്‍ ഉയരമുള്ള ഒവുപാലത്തിന്നടിയിലൂടെ ചെരുവാഹനങ്ങള്‍ക്ക് ഗതാഗതസൌകര്യമുണ്ട്.എന്നാല്‍ ഉത്സവ കാലങ്ങളില്ആനകളെ എഴുന്നള്ളിചിരുന്ന വളരെഉയരത്തിലുള്ള പുത്തന്‍പീടിക ഓവുപാലം വെള്ളംഒഴുകിപോകാന്‍പാകത്തില്‍ രണ്ടു പൈപ്പുകള്‍നിരത്തി റയില്‍വേകൊട്ടിഅടക്കുകയായിരുന്നു.റെയില്‍പാളം മുറിച്ച്ചുകടന്നുള്ള യാത്രമുതിന്നവര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും ദുരിതമായിമാറി.ഇരട്ടപാത യാഥാര്‍ത്ഥ്യമായപ്പോള്‍ഇതുവഴിയുള്ളസഞ്ചാരം ദുര്ഘ്ടമായി.ഇതിനെതുടന്നാണ്ഓവുപാലം തുറക്കണ൦ എന്ന ആവശ്യ൦ ശക്തമായത്‌.ഗ്രാമപഞ്ചായത്ത്‌ റെയില്‍വേയെ സമീപിച്ചു.

.തിരൂര്‍-പരപ്പനങ്ങാടി റോഡില്‍നിന്ന് പരപ്പനങ്ങാടി- മലപ്പുറം റോഡിലെക്കെത്തനുള്ള എളുപ്പവഴിയാണിത്. പദ്ധതിയാഥാര്‍ത്ഥ്യമാകുന്നതോടെ ടൌണിലെ ഗതാഗതകുരുക്കിനു പരിഹാരമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!