പരപ്പനങ്ങാടി ബി.എസ്‌.എന്‍.എല്‍ ഉദ്യോഗസ്ഥന്റെ അപകടമരണം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്‌

Story dated:Wednesday October 14th, 2015,04 32:pm

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ബി.എസ്‌്‌.എന്‍.എല്‍ ജീവനക്കാരന്‍ ഓട്ടോ ഇടിച്ച്‌ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തു. ആത്രപുളിക്കല്‍ ബാബുരാജ്‌(48) ആണ്‌്‌ കഴിഞ്ഞ ബുധനാഴ്‌ച ബൈക്കില്‍ വരവെ ചെട്ടിപ്പടി സാമൂഹികാരോഗ്യകേന്ദ്രത്തിന്‌ സമീപം വെച്ച്‌ ഓട്ടോ ഇടിച്ച്‌ മരണപ്പെട്ടത്‌.

അശ്രദ്ധമായും ജീവന്‌ അപകടംവരുത്തുന്ന രീതിയിലും വാഹനമോടിച്ചതിനാണ്‌ കേസെടുത്തത്‌. ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. പരപ്പനങ്ങാടിയില്‍ നിന്ന്‌ ജോലികഴിഞ്ഞ്‌ മടങ്ങവെയാണ്‌ ഇദേഹത്തിന്റെ ബൈക്കില്‍ കോഴിക്കോടുഭാഗത്തു ന്‌ിന്ന്‌ വന്ന ഓട്ടോ ഇടിച്ചത്‌. ഇടിയെ തുടര്‍ന്ന്‌ തെറിച്ചുവീണ ഇദേഹത്തെ ഉടന്‍ കോഴിക്കോട്‌ മെഡിക്കല്‍കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.