വാഹനാപകടത്തില്‍ പരപ്പനങ്ങാടി ബിഎസ്‌എന്‍എല്ലിലെ ജീനക്കാരന്‍ മരിച്ചു

Story dated:Thursday October 8th, 2015,05 24:pm

Untitled-1 copyവള്ളിക്കുന്ന്‌: അരിയല്ലൂര്‍ എംവിഎച്ച്‌എസ്‌എസിനു സമീപം ബൈക്കും ഓട്ടോയും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. വള്ളിക്കുന്ന്‌ ആനയറങ്ങാടി സ്വദേശി ആത്രപുളിക്കല്‍ ബാബുരാജന്‍(48) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച ജോലി കഴിഞ്ഞ്‌ മടങ്ങവെ ഇദേഹത്തിന്റെ ബൈക്ക്‌ ഓട്ടോയിലിടിക്കുകായയിരുന്നു. തുടര്‍ന്ന്‌ നിയന്ത്രണം വിട്ട ബൈക്ക്‌ തൊട്ടടുത്തുണ്ടായിരുന്ന സൈക്കിളില്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടന്‍തന്നെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സൈക്കിളില്‍ ചായക്കച്ചവടം നടത്തിയിരുന്ന ചെട്ടിപ്പടി കുട്ടക്കടവത്ത്‌ ബീരാന്‍ കോയ(45)ക്കും അപകടത്തില്‍ പരിക്കേറ്റു.

ബാബുരാജിന്റെ പിതാവ്‌ എ.പി ശ്രീധരന്‍. അമ്മ; നാരായണി. ഭാര്യ: സുപ്രിയ. മക്കള്‍: ദീപ്‌തി, ദീപക്‌. സഹോദരങ്ങള്‍: രഘുനാഥ്‌, സജീവന്‍. മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം വള്ളിക്കുന്ന്‌ ആനയറങ്ങാടിയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.