അനീഷ് മാസ്റ്ററുടെ മരണം: മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതലവി അറസ്റ്റില്‍

Story dated:Thursday October 8th, 2015,04 41:pm

saidalavi 1മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ അനീഷ് മാസറ്റര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ സൈതലവിയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കാസിമിന്റെ മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് സൈതലവിക്ക് ജാമ്യം അനുവദിച്ചു.
ഇന്നലെ ഈ കേസില്‍ പ്രതിയായ സ്‌കൂളിലെ പ്രധാനാധ്യാപിക സുധ പി നായര്‍ കീഴടങ്ങിയരുന്നു. ഇവരെ കുടാതെ അന്നത്തെ മലപ്പുറം ജില്ല വിദ്യഭ്യാസ ഡയറക്ടര്‍ ഗോപിയടക്കം ഏഴു പ്രതികളാണ് ഉള്ളത്.

സജീവമായി അധ്യാപകസംഘടനാ പ്രവര്‍ത്തകനായി മാറിയതോടെയാണ് അനീഷ് മാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായയത്. തുടര്‍ന്ന് സ്‌കൂളിലെ പ്യൂണിനെ മര്‍ദ്ധിച്ചു എന്ന കേസുണ്ടാക്കി ജോലിയില്‍ നി്ന്ന് പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്നാണ് അനീഷ് മലമ്പുഴയിലെ ലോഡ്ജില്‍ വെച്ച് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ രണ്ടിന് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ മര്‍ദ്ധനക്കേസ് കെട്ടിച്ചമച്ചതാണെന്നും വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്നും കണ്ടെത്തുകയാത്. തുടര്‍ന്നാണ് ഏഴുപേര്‍ക്കെതിരെ കേസെടുത്തത്.