Section

malabari-logo-mobile

തണലേകിയവര്‍ക്ക് തണലാകാം….

HIGHLIGHTS : രാജ്യത്തെ ആദ്യത്തെ, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി പ്രായമായവരെ ആദരിക്കുമ്പോള്‍ തണലേകിയവര്‍ക്ക് തണലാകാന്‍ ഒക്ടോബര്...

filmരാജ്യത്തെ ആദ്യത്തെ, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി പ്രായമായവരെ ആദരിക്കുമ്പോള്‍ തണലേകിയവര്‍ക്ക് തണലാകാന്‍ ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനത്തില്‍ അവര്‍ ഒത്തുകൂടും. മക്കള്‍ ഉപേക്ഷിച്ച അമ്മാര്‍ക്കൊപ്പം ഒരു ദിനം പങ്കുവെക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ നൂറു ഗ്രാമസദസ്സുകളില്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഗ്രാമീണ ചലച്ചിത്രവേദിയുടെ 25ാം വേദി സ്നേഹസല്ലാപം എന്ന പേരില്‍ ഒക്ടോബര്‍ ഒന്നിനു വയോജന ദിനത്തില്‍ തവനൂര്‍ വൃദ്ധസദനത്തില്‍ വെച്ച് നടക്കും. സംഗീതവും സിനിമയും വര്‍ത്തമാനങ്ങളും ഉള്‍ച്ചേര്‍ന്ന പരിപാടിയില്‍ കേരള ശാസത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിപി.മുരളീധരന്‍ പങ്കെടുക്കും.

ജില്ലയിലുടനീളം നടക്കുന്ന ഗ്രാമീണ ചലച്ചിത്ര വേദിയുടെ ജില്ലാ തല ഉദ്ഘാടനം സെപ്റ്റംബര്‍ 13 ന്  മലപ്പുറം ഈസ്റ്റ് കോഡൂരില്‍ വെച്ചാണ് നടന്നത്. നിലമ്പൂര്‍ മേഖലയിലെ പൂക്കോട്ടുംപാടം, അകമ്പാടം, കരുളായി, പാലേമാട്, പള്ളിക്കുത്ത് കോളനി, മുതുകാട്, കാളികാവ് എന്നീ വേദികളിലായി 20 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. വണ്ടൂര്‍ മേഖലയില്‍ പോരൂര്‍, വാണിയമ്പലം, കരുവാരക്കുണ്ട്, ചേരിപ്പറമ്പ് പ്രദേശങ്ങളിലാണ് ചലച്ചിത്രമേള നടന്നത്. അരീക്കോട് മേഖലയിലെ കീഴുപറമ്പ്, മൈത്ര, ചൂളാട്ടിപ്പാറ, ഉഗ്രപുരം, എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തി. സെപ്റ്റംബര്‍ 18 നു മഞ്ചേരിയില്‍ ബസ് സ്റ്റാന്‍റില്‍ നടന്ന തെരുവ് ചലച്ചിത്രമേള, സെപ്റ്റംബര്‍ 20 നു കരുളായിയില്‍ വെച്ചു നടന്ന നിലമ്പൂര്‍ ആയിഷ പിറന്നാളാഘോഷം, സെപ്റ്റംബര്‍ 23 നു മലപ്പുറം കുന്നുമ്മലില്‍ നടന്ന നെരൂദ സ്മൃതി സായാഹ്നം, സെപ്റ്റംബര്‍ 25 നു തൃപ്പനച്ചിയില്‍ സംഘടിപ്പിച്ച ഗ്രാമ സന്ധ്യ, സെപ്റ്റംബര്‍ 27 നു ഉരുവേറ്റിയില്‍ സംഘടിപ്പിച്ച ഹരിതസായാഹ്നം , അരീക്കോട് ബസ് സ്റ്റാന്ററില്‍ വെച്ച് സംഘടിപ്പിച്ച പൊക്കുടന്‍ സ്മരണ തുടങ്ങിയ പ്രത്യേക പരിപാടികളും ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. ഒക്ടോബര്‍ 4 നു മഞ്ചേരി കോവിലകംകുണ്ട് ഗ്രാമീണ വായനശാലയില്‍ വെച്ചു മഞ്ചേരി മേഖലാതല ഉദ്ഘാടനം ജംഷീദലി ചെയ്യും. തുടര്‍ന്ന് മഞ്ചേരി മേഖലയിലെ 10 വേദികളില്‍ സിനിമ പ്രദര്‍ശിപ്പിക്കും. പ്രാദേശിക സംഘാടനത്തിന് താത്പര്യുള്ളവര്‍ വിളിക്കുക 9633606920

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!