സ്ത്രീധനം വാങ്ങിയ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ ജാഗ്രതെ !

97bf0d28481df359fff2c517fe6a53aa_Lതിരു: വിവാഹ സമയത്ത് താന്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സത്യവാങ്മൂലം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഔദേ്യാഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന തീരുമാനം ജനങ്ങളില്‍ എത്തിച്ചിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് അതത് വകുപ്പ് തലവന്‍മാര്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ സത്യവാങ്മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്ത്രീധനവിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ് എന്നാണ് പോസ്റ്റ്. വിവാഹിതനാവാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും വിവാഹിതരായതിന് ശേഷമാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്.